കാസര്‍കോട് (www.evisionnews.co): ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് 16 കാരന്‍ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 19 കാരനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരഡാല പയ്യാലടുക്കം വീട്ടിലെ ഹമീദിന്റെ മകന്‍ മുഹമ്മദ് സാഹില്‍(16) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച സമദിനെ (19)നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ബദിയടുക്ക സര്‍ക്കിളിലാണ് അപകടം. കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ ഇരുവരേയും ഉടന്‍ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും സാഹിലിന്റെ നില ഗുരുതരമായതിനാല്‍ മംഗളുരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയും വഴി മധ്യേ മരിക്കുകയുമായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ച പെരഡാലയിലെ പരേതയായ ഉമ്പായിയുടെ മകന്‍ സമദ് അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. സുഹ്റയാണ് സാഹിലിന്റെ മാതാവ്. സഹോദരങ്ങള്‍: ജാഫിന്‍, അനന, അല്‍ജാദ്.
Post a Comment
0 Comments