കാസര്‍കോട് (www.evisonnews.co): തങ്ങളുടെ പാര്‍ട്ടി സഖാക്കള്‍ക്ക് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയും പിഎസ്‌സിയെ നോക്കികുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തിയും കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികളായ യുവജനങ്ങളെ വഞ്ചിച്ച പിണറായി സര്‍ക്കാറിനെതിരെ തിരിച്ചടി നല്‍കുമെന്ന് യുഡിവൈഎഫ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം മുന്നറിയിപ്പ് നല്‍കി.
യൂത്ത് ലീഗ് ഉദുമ മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂബ് കല്ലോട്ട് സ്വാഗതം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ പ്രചാരണാര്‍ത്ഥം 'കന്നിവോട്ട് ബാലേട്ടന്'എന്ന പ്രമേയത്തില്‍ ചട്ടഞ്ചാലില്‍ യൂത്ത് മീറ്റ് സംവാദവും സൈബര്‍ മീറ്റും നടത്തും.
യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയന്‍ പെരിയ, ഷാനവാസ് എംബി, ഖാദര്‍ ആലൂര്‍, രാഘേഷ് കരിച്ചേരി, ദാവൂദ് പള്ളിപ്പുഴ, ബികെ മുഹമ്മദ് ഷാ, നശാത് പരവനടുക്കം സംബന്ധിച്ചു.
Post a Comment
0 Comments