മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം മാടയില്‍ മൂന്നു കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാലു കടകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. മാടയിലെ മുഹമ്മദിന്റെ ബ്രൈറ്റ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മഞ്ചേശ്വരത്തെ സക്കീറിന്റെ ഉടമസ്ഥതയിലുള്ള സംസം ബേക്കറിയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.
മുഹമ്മദിന്റെ മാക്സ് മൊബൈല്‍ കടയില്‍ നിന്ന് 11,000 രൂപ കവര്‍ന്നു. ഇതിന് സമീപത്തെ നാലു കടകളുടെ ഷട്ടറുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മോഷണ സംഘത്തിലെ രണ്ടുപേര്‍ ഹെല്‍മറ്റും കയ്യുറയും ധരിച്ച് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുന്ന ദൃശ്യമാണ് സിസിടിവിയിലുള്ളത്. മഞ്ചേശ്വരം പൊലീസെത്തി പരിശോധന നടത്തി. ഹൊസങ്കടി, മഞ്ചേശ്വരം, മാട, കുഞ്ചത്തൂര്‍ എന്നിവിടങ്ങളില്‍ രാത്രികാല പൊലീസ് പരിശോധന ഊര്‍ജിതമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments