ദേശീയം (www.evisionnews.co): ഭര്‍തൃവീട്ടില്‍ വെച്ച് ഭാര്യക്ക് സംഭവിക്കുന്ന ഏതൊരു പരിക്കിനും ആക്രമണത്തിനും ഭര്‍ത്താവ് ഉത്തരവാദിയാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും ബന്ധുക്കള്‍ മൂലമാണ് പരിക്കേറ്റതെങ്കിലും പ്രാഥമിക ഉത്തരവാദിത്തം ഭര്‍ത്താവിനായിരിക്കും. ഭാര്യയെ ആക്രമിച്ച കേസില്‍ ലുധിയാന സ്വദേശി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചതായും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായും ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍, താന്‍ അല്ല പിതാവാണ് ബാറ്റ് കൊണ്ട് മര്‍ദിച്ചത് എന്നായിരുന്നു ഭര്‍ത്താവ് വാദിച്ചത്. തുടര്‍ന്ന് കോടതി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
കേസില്‍ ആരോപണവിധേയനായ ആളുടെ മൂന്നാം വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. 2018ല്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്നെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ചേര്‍ന്ന് മര്‍ദിക്കുന്നതായി കാണിച്ച് കഴിഞ്ഞ ജൂലൈയിലാണ് സ്ത്രീ പരാതിപ്പെട്ടത്.'നിങ്ങള്‍ എന്തൊരു മനുഷ്യനാണ്. നിങ്ങളാണോ പിതാവാണോ മര്‍ദിച്ചത് എന്നത് ഇവിടെ പ്രസക്തമല്ല. ഭര്‍തൃവീട്ടില്‍ വെച്ച് ഭാര്യയുടെ നേര്‍ക്കുള്ള ഏതൊരു അക്രമത്തിനും പ്രാഥമിക ഉത്തരവാദിത്തം ഭര്‍ത്താവിനാണ്'- കോടതി പറഞ്ഞു
Post a Comment
0 Comments