കേരളം (www.evisionnews.co): സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൈസില്‍ എത്തിയിട്ടില്ല. പരാതിക്കാരിയും ആന്നേദിവസം ക്ലിഫ് ഹൈസില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭൂമി ന്യൂസാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തു. പരാതിക്കാരിയുടെ ഡ്രൈവര്‍മാരുടെ മൊഴിയും രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ കിട്ടിയില്ല. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി കേന്ദത്തിന് അയച്ചു. കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് അയച്ചത്.
2018ലാണ് സോളാര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്ലിഫ് ഹൗസില്‍ വച്ച് 2012 സെപ്തംബര്‍ 12ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
Post a Comment
0 Comments