കാസര്‍കോട് (www.evisionnews.co): മര്‍ച്ചന്റ്‌സ് സോക്കര്‍ ലീഗില്‍ ഇസ്‌കോ മാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലുലു സില്‍ക്ക് ചാമ്പ്യന്മാരായി. നായന്മാര്‍മൂലയിലെ ഹില്‍ടോപ് അരീന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ മികച്ച 16 ടീമുകള്‍ പങ്കെടുത്തു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എകെ മൊയ്തീന്‍ കുഞ്ഞി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹ്മദ് ഷരീഫ്, ജില്ലാ ട്രഷര്‍ മാഹിന്‍ കോളിക്കര, സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗം മുനീര്‍ ബിസ്മില്ല, മേഖലാ പ്രസിഡന്റ് എഎ അസീസ്, ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് വിംഗ് രക്ഷാധികാരിയുമായ നഹീം അങ്കോല,
കുമ്പള യൂണിറ്റ് ജനറല്‍ സെക്രെട്ടറിയും മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ സത്താര്‍ ആരിക്കാടി, അഷ്റഫ് മൈ ബാഗ്, അഷ്ഫാഖ് നിക്കോട്ടിന്‍, എക്‌സിക്യൂട്ടീവ് അംഗവും യൂത്ത് വിംഗ് മുന്‍ പ്രസിഡന്റ്‌റുമായ ശിഹാബ് സല്‍മാന്‍., മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് നാല്‍ത്തടുക്ക സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖാണ് ലോഗോ പ്രകാശനം ചെയ്തത്. വിജയികളായ ടീമിന് ട്രോഫി സമ്മാനിച്ചു.
Post a Comment
0 Comments