കാസര്‍കോട് (www.evisionnews.co): ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രചാരണം എന്ന മുദ്രവാക്യത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ നയിക്കുന്ന കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിച്ച മണ്ഡലം പ്രചാരണം എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് എം.എ ഷാഫി പതാക കൈമാറി തളങ്കരയില്‍ ഉദ്ഘാടനം ചെയ്തു മാര്‍ച്ച് 3, 4, 5 തിയതികളിലായി നടക്കുന്ന പ്രചാരണം കവലകളില്‍ പ്രസംഗവും, പദയാത്രയുമായാണ് നടക്കുന്നത്
രാഷ്ട്രീയ സംവാദങ്ങള്‍ക്കു പകരം വര്‍ഗീയ ദ്രുവീകരണ ചര്‍ച്ചകളിലേക്ക് കേരള ജനതയെ തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ഉല്‍ഘാടനം ചെയ്തു കൊണ്ട് എം.എ ഷാഫി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ.എച്ച് മുനീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സക്കരിയ്യ കുന്നില്‍ പ്രമേയ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റന്‍ ഖാദര്‍ അറഫ, മണ്ഡലം സെക്രട്ടറി ഗഫൂര്‍ നായന്മാര്‍മൂല, മണ്ഡലം ഖജാഞ്ചി മുഹമ്മദ് കരിമ്പളം, മുനിസിപ്പല്‍ പ്രസിഡന്റ് നൗഫല്‍ നെല്ലിക്കുന്നു സംസാരിച്ചു.
Post a Comment
0 Comments