കാസര്‍കോട് (www.evisionnews.co): കോവിഡ് പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് കാസര്‍കോട് ഉള്‍പ്പടെ കേരളത്തില്‍ മൂന്നിടത്ത് ആര്‍ടിപിസിആര്‍ മൊബൈല്‍ പരിശോധന യൂണിറ്റ് ആരംഭിച്ചു. കാസര്‍കോട് ജില്ലക്ക് പുറമെ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്.
കാസര്‍കോട് മുനിസിപ്പല്‍ സെന്റര്‍, കാഞ്ഞങ്ങാട് ജില്ലാസ്പത്രി, മംഗല്‍പാടി സിഎച്ച്‌സി, ബേഡഡുക്ക താലൂക്ക് ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നും ഐസിഎംആര്‍ ടെക്‌നീഷ്യന്മാര്‍ ശേഖരിക്കുന്ന സ്വാബുകള്‍ വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട്ടെ മൊബൈല്‍ യൂണിറ്റിലെത്തിച്ച് പരിശോധന നടത്തി ആറുമണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.
കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ആര്‍ടിപി സി ഭാഗീകമായി നിര്‍ബന്ധമാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് പരിശോധനാ ഫലം ലഭിക്കാതെ വലഞ്ഞിരുന്നു. ഇതിന്കൂടി പരാഹാരമുണ്ടാക്കുന്ന തരത്തിലാണ് ഐസിഎംആറിന്റെ പരിശോധനാ യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്.
Post a Comment
0 Comments