Type Here to Get Search Results !

Bottom Ad

പി. ജയരാജനെ സിപിഎം ജില്ല സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നില്‍ ആര്‍എസ്എസുമായുള്ള രഹസ്യ കരാര്‍: എന്‍. സുബ്രഹ്മണ്യന്‍



കേരളം (www.evisionnews.co): പി. ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് ആര്‍എസ്എസുമായുള്ള സിപിഎം നേതാക്കളുടെ രഹസ്യ ധാരണയെ തുടര്‍ന്നാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മിന്റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ അതിനുശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ടുവെച്ചു. ജയരാജന്‍ ജില്ലയില്‍ സിപിഎമ്മിന്റെ തലപ്പത്ത് തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് പിണറായിയും കോടിയേരിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. 

ആര്‍.എസ്.എസ് നേതാക്കളുമായി തന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സിപിഎം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ച് മാപ്പ് പറയാന്‍ എംവി. ഗോവിന്ദന്‍ തയാറാകണമെന്നും സുബ്രഹ്മണ്യന്‍ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad