കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വീരനഗറില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ആറരയോടെ മുട്ടം ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി സ്‌കൂട്ടറില്‍ വരുന്നതിനിടെയാണ് അപകടം. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂട്ടര്‍ റോഡരികില്‍ തെറിച്ചുവീണ നിലയിലാണുള്ളത്. റോഡില്‍ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ആദമിനെ പരിസരവാസികള്‍ ബന്തിയോട് ഡി.എം.എ ആസ്പത്രിയില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഭാര്യ: നഫീസ. മക്കള്‍: സമീര്‍, നാസര്‍, അഷ്‌റഫ്, അബൂബക്കര്‍, സിദ്ദീഖ്, റസാഖ്, ഫാറൂഖ്, അബ്ബാസ്, റംലത്ത്, കലന്തര്‍, ബീവി.
സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു
17:07:00
0
കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വീരനഗറില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ആറരയോടെ മുട്ടം ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി സ്‌കൂട്ടറില്‍ വരുന്നതിനിടെയാണ് അപകടം. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂട്ടര്‍ റോഡരികില്‍ തെറിച്ചുവീണ നിലയിലാണുള്ളത്. റോഡില്‍ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ആദമിനെ പരിസരവാസികള്‍ ബന്തിയോട് ഡി.എം.എ ആസ്പത്രിയില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഭാര്യ: നഫീസ. മക്കള്‍: സമീര്‍, നാസര്‍, അഷ്‌റഫ്, അബൂബക്കര്‍, സിദ്ദീഖ്, റസാഖ്, ഫാറൂഖ്, അബ്ബാസ്, റംലത്ത്, കലന്തര്‍, ബീവി.
Post a Comment
0 Comments