കേരളം (www.evisionnews.co): തരൂര്‍ മണ്ഡലത്തില്‍ പികെ ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് തരൂരില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. അഡ്വ. ശാന്തകുമാരി കോങ്ങാട് മത്സരിപ്പിക്കും. പികെ ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഷൊര്‍ണൂരില്‍ പികെ ശശിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് തള്ളി. പാലക്കാട് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.
Post a Comment
0 Comments