കാസര്‍കോട് (www.evisionnews.co): ഒഴിവു ദിവസമായതിനാല്‍ ഉദുമ മണ്ഡലത്തിന്റെ മലയോരങ്ങള്‍ സന്ദര്‍ശിച്ച ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ നിറഞ്ഞുനില്‍ക്കുന്ന കളിക്കളങ്ങളിലെ ആരവങ്ങള്‍ക്കിടയില്‍ കായിക താരങ്ങളുടെ ഹീറോയായി മാറി. ബേഡഡുക്കയിലും ദേലംപാടിയിലും വിവിധ സ്ഥലങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ യുവാക്കളോട് നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു.
റവന്യു ഭൂമിയും കായിക താരങ്ങളും ഏറെയുള്ള മണ്ഡലത്തില്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. കൂടാതെ ഓരോ പഞ്ചായത്തിലും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കുമെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകരണമാണ് അവര്‍ നല്‍കിയത്.
ബേഡഡുക്കയില്‍ യു ഡി എഫ് നേതാക്കളായ ബിപി പ്രദീപ് കുമാര്‍, ബലരാമന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് , ഇ.മാധവന്‍ നായര്‍,ഉദയകുമാര്‍, രാധാകൃഷ്ണന്‍ ചേരിപ്പാടി തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ദേലമ്പാടിയില്‍ പള്ളഞ്ചി, പാണ്ടി, കൊറ്റുമ്പ, വെളളചേരി, പള്ളങ്കോട്, പരപ്പ, ദേലമ്പാടി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. യുഡിഎഫ് നേതാക്കളായ എബി ബഷീര്‍, നന്ദകുമാര്‍, ടികെ ദാമോദരന്‍, സിറാജ് പാണ്ടി, ദാമോദരന്‍, ചക്രപാണി കാട്ടിപ്പാറ, ഭരതന്‍ പള്ളഞ്ചി രമേശന്‍, മഹാലിംഗ മണിയാണി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments