കാസര്‍കോട് (www.evisionnews.co): ഉത്തര്‍പ്രദേശില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ പീഡകര്‍ക്ക് ഒത്താശ ചെയ്യുന്ന യോഗി സര്‍ക്കാറിനെതിരെ എന്ന തലക്കെട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.
യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. പ്രതിഷേധ പരിപാടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്ത്രീസുരക്ഷ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണെന്നും പ്രതികളെ സംരക്ഷിക്കുന്ന യോഗി സര്‍ക്കാര്‍ യുപിയെ റേപ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഉദുമ മണ്ഡലം പ്രസിഡന്റ് ഷാഹബാസ് കോളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്യുദ്ദിന്‍, സെക്രട്ടറി എന്‍എം വാജിദ്, തന്‍സിഹുറഹ്്മാന്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments