Type Here to Get Search Results !

Bottom Ad

സാമൂഹിക സാംസ്‌കാരിക രംഗത്തെ നവമുന്നേറ്റത്തിന് ഓക്‌സിജന്‍ ബദിയടുക്ക കൂട്ടായ്മക്ക് രൂപം നല്‍കി


കാസര്‍കോട് (www.evisionnews.co): നഗര സൗന്ദര്യവത്കരണവും സാമൂഹിക ഉന്നമനവും മനവീക ഐക്യവും ലക്ഷ്യമാക്കി ഓക്‌സിജന്‍ എന്ന പേരില്‍ യുവ കൂട്ടായ്മയ്ക്ക് രൂപംനല്‍കി. നാടിന്റെ സുപ്രധാന പ്രശ്‌നങ്ങളും സംഘടനയുടെ ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്ത യോഗത്തില്‍ പ്രഥമ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ബദിയടുക്ക താജ് കൊമ്പ്‌ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ അഹമദ് സാബിത് സ്വാഗതവും ഹമീദ് കെടഞ്ചി നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായി നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍, പ്രതീപ് മാസ്റ്റര്‍, അബ്ദുല്‍ മജീദ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രതീഷ് മാസ്റ്റര്‍ നെക്രാജെ എന്നിവരെ തെരഞ്ഞെടുത്തു.

ശഹാദുദ്ധീന്‍ മാസ്റ്റര്‍ (പ്രസി), അഹമ്മദ് സാബിത് (ജന. സെക്ര), ബിജു എബ്രഹാം (ട്രഷ), ഹമീദ് കെടഞ്ചി, ചന്ദ്രന്‍ പൊയ്യക്കണ്ടം (വൈസ് പ്രസി, സകീര്‍ ബദിയടുക്ക, മാത്യു ബദിയടുക്ക (ജോ സെക്ര), ഷഫീഖ് കാര്‍വാര്‍, സിയാദ് പെരഡാല, ഹാരിസ് പിഎംഎസ്, അപ്പുരാജ് ഇന്റാര്‍ട്ട്, ഹനീഫ് മദനി ബീജന്തടുക്ക, ജോബിന്‍ സണ്ണി, ഹൈദര്‍ കുടുപ്പംകുഴി, ഹൈദര്‍ കാടമന, മുഹമ്മദ് അലി പെരഡാല, സദന്‍ ബദിയടുക്ക, ആഷിക് ബ്ലാങ്കോട്, അല്‍ത്താഫ് ഏണിയാടി, അലി തുപ്പക്കല്‍, നിയാസ് ബ്ലാങ്കോട്, അനില്‍ രാജ് നീര്‍ച്ചാല്‍, റഫീഖ് കേളോട്ട്, അഷ്റഫ് മുനിയൂര്‍, ഇര്‍ഫാന്‍ കാര്‍വാര്‍, ശിഹാബ് കന്യാന, റാസിഫ് ബദിയടുക്ക, ശ്രീകാന്ത് (അംഗങ്ങള്‍).

Post a Comment

0 Comments

Top Post Ad

Below Post Ad