കാസര്‍കോട് (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പദയാത്ര ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ നിന്നും പ്രയാണമാരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എഎം കടവത്ത് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുനീര്‍ ഹാജി കമ്പാര്‍, മൂസ ബി ചെര്‍ക്കളം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം, കല്ലക ചന്ദ്രശേഖര റാവു, മാഹിന്‍ കേളോട്ട്, ബാലകൃഷ്ണന്‍ പെരിയ, എകെഎം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, ഹാഷിം കടവത്, ടി എം ഇഖ്ബാല്‍, ഇ അബൂബക്കര്‍ എടനീര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ള, ഇബ്രാഹിം മദുക്കം, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബദറുദ്ദീന്‍ താസിം മാസ്റ്റര്‍, അന്‍വര്‍ ഓസം, അബൂബക്കര്‍ മാര്‍പാനടുക്ക, അലി തുപ്പക്കല്‍, ഹമീദ് അലി പൊസളികെ, ബി ശാന്ത തുടങ്ങിയവര്‍ സംബന്ധിക്കും.
സിദ്ദീഖ് സന്തോഷ് നഗര്‍ നായകനായും ഹാരിസ് ബെദിര ഉപനായകനും പിബി ഷഫീഖ് ഡയറക്ടറുമായ പദയാത്രയ്ക്ക് യൂത്ത് ലീഗ് മണ്ഡലം ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പദയാത്ര 10ന് ഉച്ചയ്ക്ക് ശേഷം കാറഡുക്ക മഞ്ഞംപാറയില്‍ നിന്നും ആരംഭിച്ച് മുള്ളേരിയയില്‍ സമാപിക്കും. 12ന് ഉച്ചയ്ക്ക് മധൂര്‍ പഞ്ചായത്ത് പാറക്കട്ടയില്‍ നിന്നാരംഭിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സമാപിക്കും. 13ന് ഉച്ചയ്ക്ക് ചെര്‍ക്കള ടൗണില്‍ നിന്നും ആരംഭിച്ച് കാസര്‍കോട് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലം ജില്ലാ സംസ്ഥാനതല നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments