കാസര്‍കോട് (www.evisionnews.co): മലയോര പഞ്ചായത്തുകളില്‍ ആരാധനാലയങ്ങളിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ മുതലെടുത്ത് ന്യൂനപക്ഷ സമുദായത്തെ തമ്മില്‍തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവികല ഹൃദയനായ സിജി മാത്യു കാസര്‍കോട് എംഎല്‍എ, എന്‍എ നെല്ലിക്കുന്നിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ ജില്ലയിലെ ഇതര മണ്ഡലങ്ങളിലെ സ്വന്തം മുന്നണിയിലെ മന്ത്രിയോടും എംഎല്‍എമാരോടും ചോദിക്കാനുള്ള ത്രാണി കാണിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് സഹീര്‍ ആസിഫ്. എന്‍എ നെല്ലിക്കുന്നിനെതിരെ എഴുതിവിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റിന്റെ പ്രസക്ത ഭാഗം:
പാര്‍ട്ടി നേതാക്കളുടെ പേരിലുള്ള ഗ്രന്ഥാലയങ്ങളെ മറയാക്കി നാടിന്റെ വികസനത്തിനുള്ള ഫണ്ടില്‍നിന്നും ലക്ഷങ്ങള്‍ നല്‍കി കെട്ടിടം പണിയലും അധികാരത്തിന്റെ ഇടനാഴികയില്‍ ഞെളിഞ്ഞിരുന്ന് ട്രസ്റ്റിനെ മറയാക്കി കോടികളുടെ ബിസിനസ് മാത്രം നടത്തുകയും ചെയ്യുന്ന താങ്കളില്‍ നിന്ന് വികസനം പടിക്കേണ്ട ഗതികേട് ഞങ്ങള്‍ക്കില്ല.
കാസര്‍കോട് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ താരതമ്യ പഠനത്തിനും സംവാദത്തിനും വെല്ലുവിളിക്കുകയാണ്. തെരഞ്ഞെടുപ്പ് ആവുമ്പോള്‍ എട്ട്കാലി മമ്മുഞ്ഞിന്റെ റോളില്‍ നടന്ന പ്രവര്‍ത്തികളുടെ എല്ലാം പിതൃത്വം സ്വന്തം മുന്നണിക്കും, തങ്ങളുടെ ഭരണത്തില്‍ നിഷേധിക്കപ്പെട്ട വികസന
പോരായ്മകള്‍ യൂഡിഎഫ് ജനപ്രതിനിധികളുടെ പേരിലും കെട്ടിവെച്ചു കയ്യൊഴിയാനുള്ള നീക്കത്തെ രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് തിരിച്ചറിയാന്‍ സി.പി.എം സൈബര്‍ വ്യായമക്കാര്‍ അല്ലാത്ത ആര്‍ക്കും കഴിയും.
ഒന്നു ചോദിച്ചോട്ടെ, കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലക്ക് ഇടതു മുന്നണി നല്‍കിയ നേട്ടങ്ങള്‍ എന്താണെന്നു
വ്യക്തമാക്കാന്‍ സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട താങ്കള്‍ തയാറാവണം. ജില്ലക്ക് സമര്‍പ്പിച്ച എന്തു പദ്ധതിയാണ് ഇയാളുടെ നേട്ടമായി പറയാന്‍ പറ്റുക? യുഡിഎഫ് കാലത്ത് നടപ്പിലാക്കിയതും അനുവദിക്കപ്പെട്ടതുമായ പ്രവര്‍ത്തികള്‍ക്ക് പി.ആര്‍ വര്‍ക്കിന്റെ മേമ്പടിയില്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തല്ലാതെ ഭരിക്കാനോ വികസനം എത്തിക്കാനോ നിങ്ങളുടെ മന്ത്രിമാര്‍ക്ക് സമയമുണ്ടായിരുന്നില്ല.
സ്വര്‍ണ്ണ, മയക്കുമരുന്ന് കള്ളക്കടത്തും അഴിമതിയും പിന്‍വാതില്‍ നിയമനവും കടല്‍ വില്‍പനയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തെ മുച്ചൂടും മുടിക്കുന്ന തിരക്കിലായിരുന്നു. പാവങ്ങള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി പോലും ഇല്ലാതാക്കി ജനദ്രോഹത്തില്‍ റെക്കാര്‍ഡിട്ടു. മൂന്ന് പതിറ്റാണ്ടിലേറെ യായി ഉപ്പുവെള്ളം കുടിക്കേണ്ടിവന്ന കാസര്‍ക്കോടുകാരുടെ കുടിവെള്ള പ്രശ്‌നം യഥാര്‍ഥ്യമാക്കാന്‍ നടത്തിയ പോരാട്ടാവും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയും ഫണ്ടും അനുവദിച്ചതുമായ പ്രവര്‍ത്തികള്‍ സ്വന്തം നേതാക്കളുടെ അകൗണ്ടില്‍ വരവ് വെക്കുന്നത് ഉളുപ്പില്ലായ്മയാണ്. പദ്ധതി പ്രദേശം ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെട്ടു വെന്ന സാങ്കേതികത്വ ത്തില്‍ തൂങ്ങി മേനിനടിക്കുന്ന നിങ്ങളുടെ കുറുക്കന്‍ കെണി ആര്‍ക്കാണ് അറിയാത്തത്.
എന്നാല്‍ നിയമസഭ രേഖകളും മന്ത്രിമാരുടെ മറുപടിയും കണ്ടാല്‍ ഇതാരുടെ പരിശ്രമ മാണന്നു തിരിച്ചറിയാനാവും. കോടികള്‍ ചിലവിട്ട് കാസര്‍കോട് നഗരം മോടികൂട്ടുന്ന പ്രവര്‍ത്തി കണ്ടില്ലെന്നു നടക്കുന്നതെന്തിനാണ്? കാസര്‍കോടിന് യൂ.ഡി.എഫ് സമ്മാനിച്ച മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ യഥാര്‍ഥ്യമാകുന്നതിന് പകരം മംഗലാപുരം ലോബിയെ സഹായി ക്കാന്‍ വേണ്ടി ആദ്യം നിങ്ങള്‍ ഇതിനെ ഇല്ലാതാക്കാന്‍ നോക്കി. മലയോരത്ത് മെഡിക്കല്‍ കോളജ് എന്തിനെന്ന് ചോദിച്ചത് നിങ്ങളുടെ മന്ത്രിയായിരുന്നില്ലെ. മതിയായ പണം അനുവാദിക്കാതെ പ്രവര്‍ത്തിയെ ഒച്ചിന്റെ വേഗത്തിലാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്.
കാസര്‍കോട് ടൗണിലെത്തി മുകളിലോട്ട് നോക്കിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന താലൂക്ക് ആശുപത്രിയുടെ ഏഴ് നില കെട്ടിടത്തിന് അരികിലായി പുതുതായി നിര്‍മാണം നടന്നു വരുന്ന ഏഴ് നിലകളുള്ള കുറ്റന്‍ കെട്ടിടം കാണാതെ പോയതെന്തേ? കോവിഡ് കാലത്ത് കൊട്ടിയാഘോഷിച്ച ടാറ്റ ആശുപത്രി രോഗികള്‍ക്ക് പ്രയോജനമാകുന്ന വിധം സജ്ജികരി ക്കാതെ ഉദ്ഘാടന മാമാങ്കം നടത്തി കബളിപ്പിച്ചത് ജനങ്ങള്‍ മറന്നുവെന്നു കരുതിയോ? 33 കൊല്ലം എം.പി.യായ താങ്കളുടെ പാര്‍ട്ടി പ്രതിനിധി പി.കരുണാകാരന്‍
എല്ലാ മേഖലയെയും പരിഗണിച്ചു നടത്തിയ വികസന പ്രവര്‍ത്തികളുടെ പട്ടികയൊന്നു പുറത്ത് വിട്ടാല്‍ തീരുന്നതേയുള്ളു താങ്കളുടെ ഈ ഓരിയിടല്‍.
95 ശതമാനം പണി പൂര്‍ത്തിയായ കല്ലടുക്ക- ചെര്‍ക്കള റോഡിന്റെ പേരില്‍ നിങ്ങള്‍ ആരെയാണ് കബളിപ്പിക്കുന്നത്. ബാക്കി ഭാഗം പ്രവര്‍ത്തിക്ക് കൂടി പണം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നയാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതിലെ രാഷ്ട്രീയ മാന്യതയെന്ത്? നിങ്ങളുടെ പഞ്ചായത്തില്‍ മാത്രം നെല്ലിക്കുന്ന് എം.എല്‍.എ നടത്തിയ വികസന പ്രവര്‍ത്തി കളുടെ പട്ടിക കോടികളുടേതാണ്.
നാലു കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച മുള്ളേരിയ അര്‍ളപ്പദവ് റോഡും 48 കോടി രൂപ ചെലവില്‍ പ്രവര്‍ത്തി നടന്നു വരുന്ന ബദിയടുക്ക- സുള്ള്യപദവ് റോഡും
കാസര്‍കോട് മണ്ഡലത്തില്‍ തന്നെയാണ്. ഒട്ടകപക്ഷി പോലും നാണിച്ചു പോകും താങ്കളുടെ തല പൂഴ്ത്തല്‍ കണ്ടിട്ട്. റീബിള്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി 149 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടിയായ കുമ്പള- ബദിയഡുക്ക മുള്ളേരിയ റോഡ് പ്രവര്‍ത്തിയെ ജില്ലാ വികസന സമിതി യോഗത്തില്‍ എതിര്‍ത്ത് സംസാരിക്കുകയും, പ്രമേയം പാസാക്കി ഗവ. അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഉദുമ എം.എല്‍.എ.യുടെ കുല്‍സിത ശ്രമത്തെ തടഞ്ഞ് പദ്ധതി പൊരുതി നേടിയത് നെല്ലിക്കുന്ന് എന്ന ജനനായകനായിരുന്നു.
വികസന മുരടിപ്പില്‍ പാര്‍ട്ടിക്ക് ഉത്തരം മുട്ടി നില്‍ക്കുന്ന തൃക്കരിപൂരിന്റെയും, മണ്ഡലം മറന്ന ജനപ്രതിനിധിയായ മന്ത്രി പുംഗവനെ ജനം 'ട്ട'വരപ്പിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലെയും പാര്‍ട്ടി കേന്ദ്രത്തില്‍ മാത്രം ഫണ്ട് ചെലവഴിച്ച് സ്വജനപക്ഷപാതം കാട്ടിയ, പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയാകാന്‍ പോകുന്ന ജനപ്രതിനിധി പാര്‍ട്ടിക്ക് ബാധ്യത യായിതീര്‍ന്ന കാരണത്താല്‍ പാപഭാരം പേറുന്ന അണികളുടെ നിലവിളിയും കേള്‍ക്കാതെപോയ താങ്കളുടെ കര്‍ണ്ണപട ത്തിനും കേടുപാടുണ്ട്. താങ്കള്‍ കൂര്‍പ്പിച്ച കലപ്പയില്‍ ഉഴുതുമറിച്ച് സംഘീ വിത്ത് വിതക്കാന്‍ മാത്രം കാസര്‍കോടിന്റെ മണ്ണ് പാകമായിട്ടില്ല.
Post a Comment
0 Comments