കേരളം (www.evisionnews.co): തവനൂരില്‍ കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ വിളിച്ചു.
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്ലിം ലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. നേരത്തെ, മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മണ്ഡലത്തില്‍ മന്ത്രി കെടി ജലീലിനെ തന്നെയാണ് എല്‍ഡിഎഫ് ഇത്തവണയും രംഗത്തിറത്തിറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
Post a Comment
0 Comments