കാസര്‍കോട് (www.evisionnews.co): നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ടിയു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച് 17 മുതല്‍ പരീക്ഷ തുടങ്ങുന്നത് തെരഞ്ഞെടുപ്പ് പരിശീലനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വാദം. എന്നാല്‍ ഡ്യൂട്ടി കിട്ടുന്ന അധ്യാപകര്‍ക്ക് പതിനേഴിന് മുമ്പോ പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലോ പരിശീലനം നല്‍കാവുന്നതേയുള്ളൂ.
തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പേ പരീക്ഷ അവസാനിക്കുന്നതിനാല്‍ ബൂത്ത് ക്രമീകരണവും പരീക്ഷയെ ബാധിക്കില്ല. കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കുന്നില്ലെങ്കില്‍ കുട്ടികളുടെ ഭാവിയെ ബാധിക്കും. മാത്രമല്ല, അവരില്‍ കൂടുതല്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യും.
ഏപ്രില്‍ 13മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുന്നതിനാല്‍ ആ സമയത്തെ പരീക്ഷ കുട്ടികളെ സാരമായി ബാധിക്കും. കടുത്ത വേനല്‍ ചൂടും കുട്ടികളില്‍ പ്രയാസമുണ്ടാക്കും. പരീക്ഷ മാറ്റിവെയ്ക്കാതെ ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം നടത്തണമെന്ന് കെഎസ്ടിയു ജില്ലാ നേതാക്കളായ എജി ഷംസുദ്ദീന്‍, ഗഫുര്‍ ദേളി, മുഹമ്മദ് കുഞ്ഞി പടന്ന ആവശ്യപ്പെട്ടു.
Post a Comment
0 Comments