പള്ളിക്കര (www.evisionnews.co): തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ആവേശമായി ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ. സമീപകാലത്തു ഏറെ ദുരിതമനുഭവിക്കുന്ന കടലിന്റെ മക്കളെ സര്‍ക്കാരും ചതിക്കാന്‍ നോക്കിയത് കയ്യോടെ പിടികൂടിയവരുടെ പ്രതിനിധിയാണ് താന്‍ എന്ന് സ്ഥാനാര്‍ഥി അഭിപ്രായപ്പെട്ടു. ആഴക്കടല്‍ മല്‍സ്യബന്ധനത്തെ വിദേശികള്‍ക്ക് എഴുതികൊടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കടലിന്റെ മക്കള്‍ വലിയ പ്രതിഷേധത്തിലായിരുന്നു.
കാലങ്ങളായി ഉദുമ മണ്ഡലത്തിന്റെ തീരദേശ മേഖല അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യം വളരെ ഗൗരവകരമായ കാണുന്നുവെന്നും പരിഹാരമുണ്ടാക്കാനുള്ള നടപടികള്‍ക്കായി ശ്രമിക്കുമെന്നും മത്സ്യതൊഴിലാളികള്‍ക്ക് ബാലകൃഷ്ണന്‍ പെരിയ ഉറപ്പുനല്‍കി.
യുഡിഎഫ് നേതാക്കളായ കെഇഎ ബക്കര്‍,സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഹനീഫ കുന്നില്‍, എംപിഎം ഷാഫി, അബ്ദുല്‍ റഹ്‌മാന്‍, രാജേഷ് പള്ളിക്കര, ഹറഫു, മജീദ് പള്ളിപ്പുഴ, ആഷിക്ക് റഹ്‌മാന്‍ കെവി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
Post a Comment
0 Comments