ഉപ്പള (www.evisionnews.co): മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കന്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിംങ് ഓഫിസര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് പി.എ അഷ്‌റഫലി പരാതി നല്‍കി.
ഇവിഎമ്മില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം ചെറുതായിട്ടും മങ്ങിയ രൂപത്തിലുമാണുള്ളത്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഇ.വി.എമ്മില്‍ ഇത്തരത്തില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. എന്നാല്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം വലുതായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും താമര ചിഹ്നത്തിനു താഴെ ബി.ജെ.പിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കി. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിച്ചും സംസ്ഥാന സര്‍ക്കാരിനെ കൂട്ടുപിടിച്ചും ബി.ജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ഇവിഎമ്മില്‍ ക്രമക്കേട് കാട്ടിയതായി ആരോപിച്ച് മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയും രംഗത്ത് വന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി സുന്ദരയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് സിദ്ധീഖ് ദണ്ഡഗോളിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം മതാവിന്റെ പേര് ഉള്‍പ്പെടുത്തിയും ചിഹ്നം ചെറുതായി രേഖപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നേരത്തെ കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലത്തിലും സമാനരീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണനയിലാണ്.
Post a Comment
0 Comments