കാസര്‍കോട് (www.evisionnews.co): നഗരത്തിലെ പൂട്ടിയിട്ട വീട്കുത്തിതുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തു. ഫോര്‍ട്ട് റോഡ് നാഗര്‍കട്ട ജംഗ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞി (ഇസ്തിരി ഉമ്പിച്ച) സഫ്നാസ് മന്‍സിലിലാണ് കവര്‍ച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാര്‍ വീടു പൂട്ടി ഒന്നര മാസം മുമ്പ് പോയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം.സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായി മകന്‍ ഇല്യാസ് എറണാകുളത്ത് നിന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തേ വാരന്തയിലെ ഗ്രില്‍സ് വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പുമുറികളിലെ അലമാര കുത്തിതുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ച നിലയില്‍ കണ്ടത്.അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണാഭരണങ്ങളും പണവും.
ഇല്യാസിന്റെ സഹോദരന്‍ അല്‍ത്താഫിന്റെ ഭാര്യയുടെ രണ്ട് മോതിര സെറ്റ് കുഞ്ഞിന്റെ മോതിരങ്ങള്‍ എന്നിവയും വീട്ടുകാരുടെ പണവുമാണ് കവര്‍ന്നത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ ഷാജുവും സംഘവുമെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല.
Post a Comment
0 Comments