Type Here to Get Search Results !

Bottom Ad

യോഗ്യത ഡിഗ്രിയെന്ന് കെ. സുരേന്ദ്രന്‍; പരീക്ഷ പാസായിട്ടില്ലെന്ന് വിവരാവകാശ രേഖ


ദേശീയം (www.evisionnews.co): വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം തെറ്റെന്ന് വിവരാവകാശ രേഖ. 1987-90 ബാച്ചില്‍ ഗരുവായൂരപ്പന്‍ കോളജില്‍ നിന്നും സയന്‍സ് ബിരുദം നേടിയെന്നാണ് കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഗുരുവായൂരപ്പന്‍ കോളജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ 1987-90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവനില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ രേഖകളെ ഉദ്ധരിച്ച് കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 94212 രജിസ്ട്രേഷന്‍ നമ്പറിലുള്ള സുരേന്ദ്രന്‍ കെ പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ ആണുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad