കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ കെ. സുന്ദരയെ കാണാനില്ലെന്ന് പരാതി. അദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ബിഎസ്പി നേതൃത്വം പറയുന്നത്. ഫോണ്‍ മുഖേന ഇന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ജില്ല പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദം ഉണ്ടായിരുന്നതായാണ് വിവരം. ഈ സാഹചര്യത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകിട്ട് മുതല്‍ സുന്ദരയെ ബി.എസ്.പി നേതൃത്വത്തിന് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കെ സുന്ദര സ്വതന്ത്രനായി മത്സരിച്ചിരുന്നു.
എന്നാല്‍ സുന്ദരയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു. സുന്ദര ഇന്ന് പത്രിക പിന്‍വലിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സുന്ദരയെ ബിജെപി നേതാക്കള്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്ന ഫോട്ടോ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Post a Comment
0 Comments