Type Here to Get Search Results !

Bottom Ad

സ്ഥിരം മദ്യപാനികളായ ദമ്പതികള്‍ തമ്മിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു


മംഗളൂരു (www.evisionnews.co): സ്ഥിരം മദ്യപാനികളായ ദമ്പതികള്‍ തമ്മിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു. ബണ്ട്വാള്‍ നവൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെസപ്പ പൂജരി (60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭാര്യ ഉമാവതി (52)യെ അറസ്റ്റ് ചെയ്തു. കൂലിതൊഴിലാളിയായ സെസപ്പ പൂജാരിയും ഭാര്യ ഉമാവതിയും സ്ഥിരം മദ്യപാനികളാണെന്നും മദ്യലഹരിയില്‍ ഇരുവരും വഴക്കുകൂടുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. 

മാര്‍ച്ച് മൂന്നിന് രാത്രി ഇരുവരും മദ്യപിച്ച് വഴക്കുകൂടി. തുടര്‍ന്ന് ദമ്പതികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. ഇതിനിടെ ഉമാവതി അരിവാള്‍ കൊണ്ട് സെസപ്പയെ വെട്ടുകയായിരുന്നു. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായി രക്തം ഒലിച്ചിട്ടും സെസപ്പ ചികിത്സയ്ക്കായി ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സെസപ്പ മരണപ്പെടുകയാണുണ്ടായത്. ഇതോടെയാണ് സെസപ്പക്ക് വെട്ടേറ്റ കാര്യം നാടറിഞ്ഞത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉമാവതിയെ ബണ്ട്വാള്‍ ഗ്രാമീണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad