Type Here to Get Search Results !

Bottom Ad

പൗരത്വ നിയമം നടപ്പാക്കാന്‍ പറ്റുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം: പിണറായിയോട് അമിത്ഷാ


കേരളം (www.evisionnews.co): പൗരത്വനിയമത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പാക്കാനാവുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് ഷാ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും ഇത്തരം പരാമര്‍ശങ്ങള്‍ ഷാ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad