കുമ്പള (www.evisionnews.co): ആരോഗ്യ വകുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിനെ അസോസിയേഷന്‍ ഓഫ് ഓട്ടോമോബൈല്‍ വര്‍ക്ക് ഷോപ്പ് കേരള കുമ്പള യൂനിറ്റ് ആദരിച്ചു. കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി ചെയ്യുന്നതിനാണ് ആദരം. സ്രവപരിശോധന, ബോധവത്കരണം, ക്വാറന്റീന്‍, വാക്‌സിനേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പൊതുജനങ്ങളില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.
നയാബസാര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കുമ്പള യൂണിറ്റ് പ്രസിഡന്റ് കെ. നാഗേഷാണ് ആദരിച്ചത്.
പരിപാടി സംസ്ഥാന ടഷറര്‍ സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. കെ. നാഗേഷ് അദ്ധ്യക്ഷം വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ഗുണേന്ദ്രലാല്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. നാരായണ, ദേവിദാസ്, രവീന്ദ്രന്‍ കല്ലംങ്കൈ, അരവിന്ദന്‍ മാവുങ്കാല്‍, ജോഷി തോമസ്, രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
Post a Comment
0 Comments