കാഞ്ഞങ്ങാട് (www.evisionnews.co): ജനവിരുദ്ധ സര്‍ക്കാരിനെതിരെ കുറ്റപത്രവും യൂഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയ പ്രചാരണവുമായി കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവയാത്ര 30,31 ദിവസങ്ങളിലായി നടക്കും. 30ന് മലയോര മേഖലയായ പാണത്തൂരില്‍ നിന്ന് തുടങ്ങി 31ന് അജാനൂര്‍ പഞ്ചായത്തും കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ സമാപിക്കും. യുവയാത്ര വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. എംപി ജാഫര്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ബല്ല സ്വാഗതവും ഷാനവാസ് കാരാട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ. മുഹമ്മദ് കുഞ്ഞി (മുഖ്യരക്ഷാധികാരി), തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, പിഎം ഫാറൂക്ക്, ഹക്കീം മീനപ്പീസ്, പോഷക സംഘടന ഭാരവാഹികള്‍ മുനിസിപ്പല്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ (രക്ഷാധികാരികള്‍), എംപി ജാഫര്‍ (ചെയര്‍), മുബാറക്ക് ഹസൈനാര്‍ ഹാജി, എന്‍എ ഖാലിദ്, കാസിം കൊന്നക്കാട്, സിഎം ഇബ്രാഹിം, ഹമീദ് തായന്നൂര്‍, എം.ബി ഇബ്‌റാഹിം, ഇബ്‌റാഹിം ചെമ്മനാട് (വൈസ് ചെയര്‍), എ.സിഎ ലത്തീഫ് (ജന കണ്‍), ഹമീദ് ചേരക്കാടത്ത്, സി.കെ റഹ്‌മത്തുള്ള, യൂ.വി മുഹമ്മദ് കുഞ്ഞി, ഹമീദ് അമ്പലത്തറ, എംഎം ജാഫര്‍ കള്ളാര്‍, ജംഷീദ് പാണത്തൂര്‍ (കണ്‍), സി.എം കാദര്‍ ഹാജി (ട്രഷ).
സന മാണിക്കോത്ത് ജാഥാ നായകനും ആസിഫ് ബല്ല ഉപനായകനും ഷാനവാസ് കാരാട്ട് ഡയറക്ടറും സലിം ബാരിക്കാട് കോഡിനേറ്ററുമാണ്. റമീസ് ആറങ്ങാടി, ആബിദ് ആറങ്ങാടി, കെകെ ബദറുദ്ദീന്‍, ബഷീര്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, സലാം മീനാപ്പീസ്, താജുദ്ദീന്‍ കമ്മാടത്ത്, എല്‍.കെ.ഹനീഫ, ഷംസുദീന്‍ കൊളവയല്‍, എം.പി.നൗഷാദ്, തസ്ലീം പട്ട്ലം, ഷുഹൈല്‍ നമ്പ്യാര്‍കൊച്ചി, മുജീബ് ബളാല്‍, പി.കെ.ജാഫര്‍, റിയാസ് മുക്കൂട്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, മുഹമ്മദലി പീടികയില്‍, റംഷീദ് കള്ളാര്‍, അഷറഫ് ബാവാനഗര്‍ ജാഥയില്‍ പങ്കെടുക്കും.
Post a Comment
0 Comments