ഉപ്പള (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥു എകെഎം അഷ്റഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി പുറത്തിറക്കിയ ഗാനങ്ങളുടെ സിഡി പ്രകാശനം ഉപ്പള യുഡിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖനും മസ്‌കറ്റ് കെഎംസിസി നേതാവുമായ ലത്തീഫ് ഉപ്പള ഗേറ്റ് എംസി ഖമറുദ്ധീന്‍ എംഎല്‍എ യുഡിഎഫ് മണ്ഡലം നേതാക്കളായ ടിഎ മൂസ, മഞ്ജുനാഥ് ആള്‍വ, എം അബ്ബാസ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
യുസുഫ് അല്‍ഫലാഹ നിര്‍മിച്ചു അഷ്റഫ് കര്‍ളയുടെ സംവിധാനത്തില്‍ ഹനീഫ മുടിക്കോട്‌ന്റെ അവതരണത്തില്‍ ശിഹാബ് കാരപറമ്പ്. കരീം കോടമ്പക്കം എന്നിവരുടെ രചനയില്‍ രിസാ പട്ടുരുമാല്‍.അസിന്‍ വെള്ളംയില്‍, നസീബ് നിലമ്പൂര്‍ എന്നിവരാണ് ഗാനാലാപനം നടത്തിയത്.
എകെ ആരിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറര്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. യു ഡിഎഫ് നേതാക്കളായ എംബി യുസുഫ്, അസീസ് മരിക്കെ, വിപി അബ്ദുല്‍ കാദര്‍, എംഎ കാലിദ്, ബഷീര്‍ കനില, സിദ്ദീഖ് ദണ്ഡകോളി, റഷീദ് റെഡ്ക്ലബ്, അസീസ് കളത്തൂര്‍, ബിഎം മുസ്തഫ സംബന്ധിച്ചു.
Post a Comment
0 Comments