ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇന്നലെ മാത്രം 43846 പേര്‍ക്ക് കൊവിഡ് ബാധിച്ചു. രാജ്യത്തെ രേഖപ്പെടുത്തിയ കൊവിഡ് കേസുകളില്‍ 62 ശതമാനത്തിലേറെ മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്. 30,535 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞു.
ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതതരുടെ എണ്ണം 24,79,682 ആയി ഉയര്‍ന്നു. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 53,399 ആണ്. മഹാരാഷ്ട്രയില്‍ ഒറ്റദിവസം മാത്രം 25,833 കേസുകള്‍ രേഖപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച മുപ്പതിനായിരം കടന്നത്.
Post a Comment
0 Comments