കാസര്‍കോട് (www.evisionnews.co): കോട്ടക്കുന്ന് കാസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പുതിയ കെട്ടിടം മാര്‍ച്ച് 21ന് രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ പവര്‍ ഹൗസ് എന്‍പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കാസ്‌കോ പ്രസിഡന്റ്് ഷറഫുദ്ദീന്‍ റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. ചീഫ് ഗസ്റ്റ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പവര്‍ ഹൗസ് എന്‍പി പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീര്‍ കല്ലങ്കൈ, കേരള സ്റ്റേറ്റ് യുവജനക്ഷേമ ബോര്‍ഡ് കോഡിനേറ്റര്‍ എംഎ നജീബ്, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മഹമൂദ് ബള്ളൂര്‍, കാസ്‌കോ മുന്‍ പ്രസിഡന്റ് എസ്എം റഫീഖ് ഹാജി, കാസ്‌കോ ദുബൈ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഷരീഫ് മഡൂര്‍, അമീര്‍ പഞ്ചിക്കല്‍ പ്രസംഗിച്ചു.
യോഗത്തില്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും കാരുണ്യ പ്രവര്‍ത്തകനുമായ മാഹിന്‍ കുന്നില്‍, ക്ലബ്ബിന്റെ ആദ്യത്തെ പ്രസിഡണ്ട് ശരീഫ് മഠം, ക്ലബിനു കെട്ടിടത്തിന് സ്ഥലം അനുവദിച്ചുതന്ന ഡിഎം അഷ്‌റഫ് എന്നിവരെ ക്ലബ് അനുമോദിച്ചു. റെഡ് ടാഗ് സ്‌പോണ്‍സര്‍ ചെയ്ത ക്ലബിന്റെ പുതിയ ഫുട്‌ബോള്‍ ജയ്‌സി ഇന്ത്യന്‍ ഫുട്‌ബോളര്‍ എന്‍പി പ്രദീപ് പ്രകാശനം ചെയ്തു. ക്ലബ് സെക്രട്ടറി റൗഫ് മഠം സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറര്‍ അഷ്‌റഫ് കെഎസ് നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന സാംസ്‌കാരിക സായാഹ്ന സമ്മേളനത്തില്‍ പ്രസിഡണ്ട് ഷറഫുദ്ദീന്‍ റെഡ് ടാഗ് അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷ്‌റഫ്അലി പിഎ യോഗം ഉദ്ഘാടനം ചെയ്തു, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, വാര്‍ഡ് മെമ്പര്‍ പുഷ്പ മാധവന്‍, ബാവ ഹാജി ഖത്തര്‍, മുന്‍ ക്ലബ് പ്രസിഡന്റ് റഫീഖ് ഹാജി, ഡോ. കെഎം സഫുവാന്‍, അന്‍വര്‍ ബ്രദേഴ്‌സ് കല്ലങ്കൈ, എന്നിവരെക്കൂടാതെ നാട്ടിലെ കലാകായിക സാംസ്‌കാരിക പ്രതിനിധികള്‍ ആശംസ പ്രസംഗം നടത്തി.
ദുബൈ സില്‍വര്‍ ബോഡിബില്‍ഡര്‍ ചാമ്പ്യന്‍ ഇസ്ഹാഖ് കുന്നില്‍, യുവ ആര്‍ട്ടിസ്റ്റ് അമാന്‍ മുണ്ടൂര്‍, കാസ്‌കോ ക്ലബ് സ്ഥാപക സെക്രട്ടറി ഫസല്‍ എസ്എ, യുവ സോഷ്യല്‍ വര്‍ക്കര്‍ സിറാജുദ്ദീന്‍ കെകെ, കാസ്‌കോ ക്ലബ് എവര്‍ഗ്രീന്‍ ഫുട്‌ബോള്‍ പ്ലെയര്‍ അല്‍ഫാസിനെയും യോഗത്തില്‍ ക്ലബ് ആദരിച്ചു. കാസ്‌കോ ക്ലബിന് പുതിയ ചരിത്രമുറങ്ങുന്ന ലോഗോ സമ്മാനിച്ച സിയാദിനെയും ഗ്രാന്‍ഡ് ഇനാഗുറേഷന് ഏറ്റവും നല്ല സോഷ്യല്‍ പ്രൊമോട്ടര്‍ ആയ അന്‍സാരിയും ക്ലബ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
പുതിയ ക്ലബ്ബിന് ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തിയ വരെയും യോഗത്തില്‍ ഉപഹാരം നല്‍കി ക്ലബ് അനുമോദിച്ചു. തുടര്‍ന്ന് നാട്ടിലെ കലാ പ്രേമികളുടെ നൃത്തകലാ സംഗീത പരിപാടികളും വര്‍ണാഭമായ വെടി പൂരണങ്ങള്‍ ഉണ്ടായിരുന്നു. ക്ലബ് ജോയിന്‍ സെക്രട്ടറി ശാദുലി സ്വാഗതം പറയുകയും സെക്രട്ടറി റൗഫ് മഠം നന്ദി പറഞ്ഞ് യോഗം പിരിച്ചുവിട്ടു.
Post a Comment
0 Comments