കേരളം: (www.evisionnews.co) തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കമ്മീഷന്‍ തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്.
ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെയും പ്രകടന പത്രികയിലേയും മികവ് യുഡിഎഫിന് നേട്ടമാവും. പുതുപ്പള്ളിയിലും കോട്ടയത്തും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
Post a Comment
0 Comments