കാസര്‍കോട് (www.evisionnews.co): നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി പാട്ടിലത്ത് ഹൗസിലെ ഹമീദ് (47) ആണ് മരിച്ചത്. പിക്കപ്പ് ഡ്രൈവര്‍ പാണത്തൂരിലെ റിയാസ് (40), ഒപ്പമുണ്ടായിരുന്ന മീനാപ്പീസിലെ റഫീഖ് (38), ഫിറോസ് (37) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും മീന്‍ കയറ്റി കാഞ്ഞങ്ങാട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ചളിയങ്കോട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഹമീദ് മരിച്ചിരുന്നു.
Post a Comment
0 Comments