ചെര്‍ക്കള (www.evisionnews.co): ജലം ജീവനാണ് ജലം ഇല്ലെങ്കില്‍ ജീവനില്ല, ഭൂമിയുമില്ല. നമ്മളുമില്ല അതുകൊണ്ട് നല്ലൊരു നാളേക്കായി ഒരോ തുള്ളി ജലവും പാഴാക്കാതെ സംരക്ഷിക്കണമെന്ന് സമസ്ത കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട അഭിപ്രായപ്പട്ടു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ എസ് കെഎസ്ബിവി യൂണിറ്റിന്റെ ജലദിന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി അധ്യക്ഷത വഹിച്ചു. സ്വദര്‍ മുഅല്ലിം ലത്തീഫ് മൗലവി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജലദിന കാമ്പയിന്റെ ഭാഗമായുള്ള തണ്ണീര്‍ പന്തല്‍ സയ്യിദ് എംഎസ് തങ്ങള്‍ ഓലമുണ്ടയും പറവകള്‍ക്കൊരു നീര്‍ക്കുടം നാസര്‍ ചായിന്റടിയും ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ധീഖ് ഫൈസി, അഷ്‌റഫ് അസ്ഹരി ബാവിക്കര, ഹഫീസ് ദാരിമി ചെര്‍ക്കള, അലി ഹുദവി, യൂസുഫ് മൗലവി, ഹസൈനാര്‍ മദനി, അറഫാത്ത് അസ്‌നവി, സമദ് മൗലവി കളനാട്, ശബാബ് സംബന്ധിച്ചു.
എസ്ബിവി പ്രസിഡന്റ് ബാസിത്ത് തായല്‍ നന്ദി പറഞ്ഞു. കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായി എന്ന പ്രമേയത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 30 വരെയാണ് കാമ്പയിന്‍. കാമ്പയിനോടനുബന്ധിച്ച് ജലസംരക്ഷണ സന്ദേശം, പ്രതിഞ്ജ ,സ്റ്റാറ്റസ് ഡെ, പോസ്റ്റര്‍ പ്രദര്‍ശനം, തണ്ണീര്‍ പന്തല്‍, പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം, ഒരു വീട്ടില്‍ ഒരു തണ്ണീര്‍ക്കുടം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.
Post a Comment
0 Comments