ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് 68,020 പുതിയ കോവിഡ് കേസുകള്‍. ഒക്ടോബറിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളില്‍ ഇത്രയേറെ വര്‍ധനവുണ്ടാകുന്നത്. 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചു മരിച്ചത് 291 പേര്‍. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.2 കോടിയായി. 1,61,843 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്.
പുതുതായി റിപോര്‍ട് ചെയ്ത 68,020 കേസുകളില്‍ 40,414 എണ്ണവും മഹാരാഷ്ട്രയിലാണ്. ഇവിടെ 108 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. രാത്രി കാല കര്‍ഫ്യൂ ഏര്‍പെടുത്തിയതിന് പുറമെയാണ് ലോക് ഡൗണിനെ കുറിച്ചും സംസ്ഥാനം ആലോചിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര ആരോഗ്യ സെക്രടെറിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
കുറച്ചു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപനശൃംഖല മറികടക്കുന്നതിനായി 15 ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post a Comment
0 Comments