കേരളം (www.evisionnews.co): ആര്‍എസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ആസ്‌ട്രേലിയയില്‍ നിരോധിക്കണമെന്ന് ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. തീവ്ര ഹിന്ദുത്വ വാദികള്‍ ആസ്‌ട്രേലിയയില്‍ സിഖ് സമൂഹത്തിനെതിരെ നടത്തുന്ന ആക്രമങ്ങള്‍ സ്‌റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കവെയാണ് ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജ് നിരോധനം ആവശ്യപ്പെട്ടത്.
ഈ ഹിന്ദുത്വ നവ നാസികള്‍ സര്‍ക്കാരിന്റെ കണ്ണില്‍പെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെ തന്നെ രാജ്യത്തെ സിഖുകാര്‍ക്കെതിരെ തീവ്ര ഹിന്ദുക്കളുടെ നിരവധി അക്രമങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments