ഉദുമ (www.evisionnews.co): കാസര്‍കോട്ടെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ നവമാധ്യമങ്ങളില്‍ പ്രതികരിച്ചതിന് യൂത്ത് ഉദുമ മണ്ഡലം ജോ. സെക്രട്ടറി ബികെ മുഹമ്മദ് ഷാക്കെതിരെ കള്ളകേസെടുക്കുകയും എഫ്‌ഐറിന് പുറമെ 153 എ വകുപ്പ് വീണ്ടും ചേര്‍ത്ത് ചാര്‍ജ് ഷീറ്റ് നല്‍കി വേട്ടയാടുകയും ചെയ്യുന്ന മേല്‍പറമ്പ് പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിന് 11 മണിക്ക് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
ആക്റ്റിംഗ് പ്രസിഡണ്ട് ഹാരിസ് അംഗക്കളരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് സ്വാഗതം പറഞ്ഞു. പിഎച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, കെഎം റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര, ആഷിഖ് റഹ്മാന്‍, സലാം മാണിമൂല, സുലുവാന്‍ ചെമ്മനാട്, നാസര്‍ ചേറ്റുക്കുണ്ട്, ഷഫീഖ് മയിക്കുഴി, ഫൈസല്‍ പടുപ്പ്, ഹൈദദറലി പടുപ്പ്, നശാത് പരവനടുക്കം, സിറാജ് മീത്തില്‍, റഷീദ് ഉദുമ സംബന്ധിച്ചു.
Post a Comment
0 Comments