മേല്‍പറമ്പ് (www.evisionnews.co): അധികാരത്തിന് വേണ്ടി ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മതേതര കേരളത്തിന് അപകടകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മേല്‍പറമ്പില്‍ നടന്ന കുടുംബ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ബിജെപി പറയുമ്പോള്‍ അതിന് പ്രോത്സാഹിപിക്കുന്ന സമീപമനമാണ് സിപിഎം കേരളത്തില്‍ സ്വീകരിക്കുന്നത്. ഇങ്ങനെ പോയാല്‍ ത്രിപുരയിലെ സ്ഥിതിവിശേഷം സിപിഎമ്മിനുണ്ടാകുമെന്ന് അദ്ധേഹം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ,സിടി അഹ്മദലി,സി കെ ശ്രിധരൻ, ടി ഇ അബ്ദുല്ല,എ അബ്ദുൾ റഹിമാൻ,കല്ലട്ര മാഹിൻ ഹാജി, എംഎസ് മുഹമ്മദ് കുഞ്ഞി, സിഎല്‍ റഷീദ് ഹാജി, വികെപി ഹമീദലി,സി രാജൻ പെരിയ,മൂസാബി ചെർക്കള,വികെ ബാവ,വിനോദ് കുമാർ പള്ളയിൽ വീട്,ടി ഡി കബീർ തെക്കിൽ,ഹരീഷ് ബി നമ്പ്യാർ,ഹാശിം അരിയിൽ, ഗ്രാമ പഞ്ചായത് പ്രസിഡണ്ട്,സുഫൈജ അബുബക്കർ,പട്ടുവത്തിൽ മൊയ്തീൻ കുട്ടി ഹാജി,സാജിദ് മവ്വൽ, എ എം കടവത്ത്,ഹാജി അബ്ദുല്ല ഹുസൈൻ,അൻവർ ചേരങ്കൈ,എ പി ഉമ്മർ,ഖാദർ കുന്നിൽ, കൃഷ്ണൻ ചട്ടഞ്ചാൽ,അബ്ദുല്ല കുഞ്ഞി കീഴൂർ, ടി ആർ ഹനീഫ്,റഊഫ് ബായിക്കര എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments