Type Here to Get Search Results !

Bottom Ad

പൂരക്കളി ചുവടുകള്‍ പിഴക്കാതെ കളം നിറഞ്ഞ് ബാലകൃഷ്ണന്‍ പെരിയ


ഉദുമ (www.evisionnews.co) യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ എല്ലാവര്‍ഷവും മുടങ്ങാതെ പങ്കെടുക്കുന്ന പൂരം കുളിയും പൂരക്കളിയും ഇത്തവണയും മറന്നില്ല..പക്ഷെ ഇത്തവണ സ്ഥാനാര്‍ത്ഥിയുടെ ഒരു പരിവേഷം കൂടിയായപ്പോള്‍ ഒരിടത്ത് മാത്രം ഒതുങ്ങിയില്ല. ഉദുമയിലെ നിരവധി ക്ഷേത്രങ്ങളും കഴകങ്ങളും സന്ദര്‍ശിച്ച് ക്ഷേത്ര സ്ഥാനി കര്‍മാരുടെ അനുഗ്രഹം വാങ്ങി. പൂരക്കളി നടക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത് മാത്രമല്ല പൂരക്കളിയില്‍ പങ്കെടുക്കകയുീ ചെയ്തു. അങ്കത്തട്ടില്‍ അരയും തലയും മുറിക്കി നില്‍ക്കുന്ന സമയമാണങ്കിലും ചുവടുകള്‍ പിഴക്കാതെ ബാലകൃഷ്ണന്‍ പെരിയ പൂരക്കളിയില്‍ നിറഞ്ഞു നിന്നു . പെരിയ പുലി ഭൂതദേവസ്ഥാനത്ത് നടന്ന പൂരക്കളിയില്‍ കൂടെ അദ്ദേഹത്തിന്റെ മകനും ഉണ്ടായിരുന്നു . കൊടവലം, കല്ലോട്ട് , കൊളത്തൂര്‍, നീട്ടാം കോട്ട്, പാലക്കുന്ന്, ഉദുമ, പെരിയ തുടങ്ങിയ ഇടങ്ങളില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥി വിശ്വാസികള്‍ക്ക് ഏറെ ആവേശം നല്കിയ ദിവസം കൂടിയാണ് ഇന്ന്. പ്രമുഖ യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad