കേരളം (www.evisionnews.co): സി.പി.എം പ്രവര്‍ത്തകര്‍ വീടിന് നേരെ ബോംബെറിഞ്ഞെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ. ഫേസ്ബുക്ക് കുറിപ്പിലൂടെയും ലൈവിലൂടെയുമാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്. ഭര്‍ത്താവിന്റെ ശരീരത്തില്‍ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും ലൈവില്‍ കാണിക്കുന്നുണ്ട്. എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ പറയുന്നു.
ഇതേതുടര്‍ന്ന് വളപട്ടണം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ബോംബെറിഞ്ഞതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനല്‍ചില്ലുകള്‍ തകര്‍ത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ കേസെടുക്കും. പ്രതികളെ കുറിച്ച്? സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Post a Comment
0 Comments