കേരളം (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന്. കെപിഎ മജീദ് തിരൂരങ്ങാടിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കിയത്. പുനലൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെയും പ്രഖ്യാപിച്ചു.
പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങളായി കാണരുതെന്നും യുഡിഎഫിന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനലൂരില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ എടുക്കുന്ന ഏതു തീരുമാനത്തിന്റെയും ഒപ്പംനില്‍ക്കുമെന്നും അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു.
Post a Comment
0 Comments