കാസര്‍കോട് (www.evisionnews.co): പിണറായി ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം ദുരന്തങ്ങളുടെ മാത്രം കാലമായിരുന്നു. 2 മനുഷ്യ നിര്‍മ്മിത പ്രളയങ്ങള്‍ കൊണ്ട് 450 പേരെ മുക്കി കൊന്നതും ഓഖിയിലും നിപ്പയിലും കൊറോണയിലും കാട്ടിയ അലംഭാവവും കേരളത്തിന്റെ പൊതുജീവിതത്തെ ദുരിത കയത്തിലാക്കി. അതിനെയെല്ലാം ആത്മബലം കൊണ്ട് അതിജീവിച്ച മലയാളിക്ക് മുന്നില്‍ ഇന്ന് ഏറ്റവും വലിയ ദുരന്തമായി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പെരിയയില്‍ പ്രസംഗിച്ചു പോയ പിണറായി അക്രമ രാഷ്ട്രീയത്തിനെതിരെ ഒരക്ഷരം പറയാത്തതു തന്നെ അക്രമികള്‍ക്കുള്ള പിന്തുണയാണന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയുടെ തെരഞ്ഞടുപ്പ് പ്രചാരണാര്‍ത്ഥം കുണ്ടംങ്കുഴിയില്‍ നടന്ന പൊതുയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മുപ്പള്ളി . കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സികെ ശ്രീധരന്‍, ഹക്കീം കുന്നില്‍, എംസി പ്രഭാകരന്‍, ഗീത കൃഷ്ണന്‍ , ടി രാഘവന്‍ മുന്നാട്. ബലരാമന്‍ നമ്പ്യാര്‍, വിദ്യാസാഗര്‍ ശ്രീജിത്ത് മാടക്കല്‍, കുഞ്ഞിഷ്ണന്‍ മാടക്കല്ല, ഫിലിപ്പ്, മാധവന്‍ നായര്‍ ,രാജേന്ദ്രന്‍ മൊട്ടമ്മല്‍ , ഉദയന്‍ തെരുക്കല .ഗോപാലകൃഷ്ണന്‍ , സുകുമാരന്‍ ,ഭാസ്‌ക്കരന്‍ ചെറുവത്തൂര്‍, രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥി പൊതുയോഗത്തില്‍ വോട്ട ഭ്യര്‍ത്ഥിച്ചു സംസാരിച്ചു.
Post a Comment
0 Comments