കേരളം (www.evisionnews,co): നിയമസഭ തിരഞ്ഞെടുപ്പിനിടെ തവനൂര്‍ മണ്ഡലത്തില്‍ നടന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് ഫിറോസിക്ക വരില്ലേ എന്ന കുട്ടിയുടെ ചോദ്യമാണ് വൈറലായി മാറിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലാണ്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Post a Comment
0 Comments