കേരളം (www.evisionnews.co): ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയെനെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തെരഞ്ഞെടുപ്പ് ചിഹ്നം.
'ഫ്രോക്ക്' ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാര്‍ സമര സമിതി സംഘാടകനായ സി. ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഈ ചിഹ്നം നല്‍കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ ഈ ചിഹ്നം തന്നെ അനുവദിച്ചത്.
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ പെണ്‍മക്കളുടെ നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘപരിവാറിന്റെ ഒഴികെ ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്നും അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments