Type Here to Get Search Results !

Bottom Ad

പോലീസ് ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണംതട്ടിയ യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): പോലീസ് ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണംതട്ടിയ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ ചാല റോഡില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നെക്രാജെ സംപത്തിലയിലെ ശശിധരനെ (35)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ബദിയടുക്ക ഭാഗത്ത് വഴിയോര കച്ചവടക്കാരെയടക്കം പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ കടയില്‍ പാന്‍മസാല വില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ വ്യാപാരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതിനിടെയാണ് പൊലീസെത്തി പിടികൂടിയത്.

പരിശോധനക്കിടെ ശശിധരന്റെ പോക്കറ്റില്‍ നിന്ന് പൊലീസിന്റെ വ്യാജ ഐ.ഡി. കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബദിയടുക്കയില്‍ ആഴ്ച ചന്ത നടക്കുന്ന ദിവസങ്ങളില്‍ പല വ്യാപാരികളെയും തെരുവോര കച്ചവടക്കാരെയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നേരത്തെ കാസര്‍കോട്- തലപ്പാടി, കാസര്‍കോട്- മല്ലം റൂട്ടുകളിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ശശിധരന്‍.




Post a Comment

0 Comments

Top Post Ad

Below Post Ad