മംഗളൂരു (www.evisionnews.co): പൈപ് നന്നാക്കുന്നതിനിടെ മാലിന്യക്കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. പാര്‍കള സ്വദേശികളായ രവി (24), ബാബു (34) എന്നിവരാണ് മരിച്ചത്. രാവിലെ പുത്തൂരിലെ അര്‍ളപദവിലാണ് സംഭവം. ഒരു കോഴി മാലിന്യക്കുഴിയിലെ പൈപ് ശരിയാക്കുകയായിരുന്നു തൊഴിലാളികള്‍. സമീപത്ത് തന്നെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലിയും നടന്ന് വരുന്നുണ്ടായിരുന്നു. മണ്ണ് ഒരു കുന്നായി രൂപം കൊണ്ടിരുന്നു. പൈപ് നന്നാക്കുന്നതിനിടയില്‍ തൊഴിലാളികള്‍ കുഴിയിലേക്ക് വീണു. സമീപത്ത് കൂട്ടിയിട്ടിട്ടുണ്ടായിരുന്ന മണ്ണും ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീണു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. നാംപ്യ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൈപ് നന്നാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
21:27:00
0
മംഗളൂരു (www.evisionnews.co): പൈപ് നന്നാക്കുന്നതിനിടെ മാലിന്യക്കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. പാര്‍കള സ്വദേശികളായ രവി (24), ബാബു (34) എന്നിവരാണ് മരിച്ചത്. രാവിലെ പുത്തൂരിലെ അര്‍ളപദവിലാണ് സംഭവം. ഒരു കോഴി മാലിന്യക്കുഴിയിലെ പൈപ് ശരിയാക്കുകയായിരുന്നു തൊഴിലാളികള്‍. സമീപത്ത് തന്നെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലിയും നടന്ന് വരുന്നുണ്ടായിരുന്നു. മണ്ണ് ഒരു കുന്നായി രൂപം കൊണ്ടിരുന്നു. പൈപ് നന്നാക്കുന്നതിനിടയില്‍ തൊഴിലാളികള്‍ കുഴിയിലേക്ക് വീണു. സമീപത്ത് കൂട്ടിയിട്ടിട്ടുണ്ടായിരുന്ന മണ്ണും ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീണു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. നാംപ്യ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments