കേരളം (www.evisionnews.co): പാലാരിവട്ടം പാലം തുറന്നുകൊടുത്തതിന് പിന്നാലെ ഇ.ശ്രീധരനെ അഭിനന്ദിച്ച് പ്രത്യേക റാലി നടത്തി ബി.ജെ.പി. പാലാരിവട്ടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ എല്ലാ ക്രെഡിറ്റും ഇ.ശ്രീധരനുള്ളതാണെന്നാണ് ബി.ജെ.പിയുടെ വാദം. കഴിഞ്ഞ ദിവസമായിരുന്നു ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.
പാലം തുറന്നതിന് പിന്നാലെ ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും പ്രവര്‍ത്തകര്‍ ആഘോഷറാലികളുമായി പാലത്തിലെത്തി. ആദ്യ പാലം നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തിരുന്നുവെന്നും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പാലം നിര്‍മ്മിക്കാനായത് ഇ.ശ്രീധരന്റെ നേട്ടമാണെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
Post a Comment
0 Comments