കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എന്‍ഡിഎ പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ കേരളത്തിലെ തെരഞ്ഞടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്വന്ത്‌നാരായണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.
അതേസമയം പ്രഭാതഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 'രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല', എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.
Post a Comment
0 Comments