കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎ പ്രകടന പത്രിക പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മിസോറാം ഗവര്‍ണറുമായ ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നു. പ്രകടന പത്രികയൊക്കെ കോമഡിയല്ലേ എന്ന തലക്കെട്ടോടെ മലയാള മനോരമയില്‍ വന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ കുത്തുപ്പൊക്കിയത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 2018 ശ്രീധരന്‍പിള്ള നല്‍കിയ മറുപടിയാണ് ബി.ജെ.പിക്ക് തലവേദനയാവുന്നത്. ''തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ? തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല''- എന്ന പ്രസ്താവനയാണ് വൈറലാവുന്നത്.
Post a Comment
0 Comments