Type Here to Get Search Results !

Bottom Ad

കെ സുരേന്ദ്രന് കോന്നിയും മഞ്ചേശ്വരവും: നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരന്‍


ന്യൂഡൽഹി (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലാണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2 മണ്ഡലത്തിൽ മത്സരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടാണ് മത്സരിക്കുക. പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി.
സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാർത്ഥി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad