കാസര്‍കോട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയുടെ റോഡ് ഷോ. ചെമ്മനാട് പാലത്തിന്റെ സമീപത്തു നിന്നും ആരംഭിച്ചു പരവനടുക്കം, കീഴൂര്‍ ചെമ്പരിക്ക, ദേളി, ചട്ടഞ്ചാല്‍, പൊയിനാച്ചി, മേല്‍പറമ്പ, തെക്കില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പര്യടനം നടത്തിയപ്പോള്‍ നൂറുകണക്കിന് ബൈക്കുകളും അത്രതന്നെ മറ്റു വാഹനങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു.
ചെമ്മനാട് പഞ്ചായത്ത് ഒന്നടങ്കം ബാലകൃഷ്ണന്‍ പെരിയയെ സ്വീകരിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ഈ റോഡ് ഷോയിലൂടെ നല്‍കിയത്. പ്രത്യേകം സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ,വിനോദ്കുമാര്‍ പള്ളയില്‍ വീട്, കല്ലട്ര മാഹിന്‍ ഹാജി, ആത്തിച്ച തുടങ്ങിയവരും ഉണ്ടായിരുന്നു.
Post a Comment
0 Comments